മുൻ മന്ത്രി ബേബിജോണിന്റെ വീട്ടിൽ മോഷണം: പ്രതി പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 10 മെയ് 2022 (18:16 IST)
കൊല്ലം: പരേതനായ ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ബേബി ജോണിന്റെ വീട്ടിൽ നിന്ന് 53 പവൻ സ്വർണ്ണം കവർച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ മണികെട്ടാൻ പൊട്ടൻ വണ്ണവിളൈ ഗ്രാമത്തിലെ രാശാത്തി രമേശ് എന്ന രമേശ് (48) ആണ് പിടിയിലായത്.

കവർന്ന സ്വർണ്ണം നാഗർകോവിലിൽ ഒരു സ്വര്ണക്കടയിൽ വിൽക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ കടയുടമ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഇയാളിൽ നിന്ന് മോഷണം നടത്തിയ മുഴുവൻ സ്വർണ്ണവും കണ്ടെടുത്തു. അടുത്തിടെയാണ് ഇയാൾ പാലക്കാട് ജില്ലാ ജയിലിൽ നിന്ന് മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്.  

ട്രെയിനിൽ കൊല്ലത്തെത്തിയ ഇയാൾ ശങ്കേഴ്സ് ജംഗ്‌ഷന്‌ സമീപം ഉപാസനാ നഗറിൽ വയലിൽ വീട്ടിൽ ആളില്ലെന്നു മനസിലാക്കിയാണ് മോഷണത്തിന് തിരഞ്ഞെടുത്തത്. രാത്രിയിൽ കമ്പിപ്പാരകൊണ്ട് മുൻ വാതിൽ തകർത്താണ് അകത്തു കടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article