തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധം, തൃശൂർ പൂരത്തിന് അനകളെ നൽകില്ലെന്ന് ഉടമകൾ

Webdunia
ബുധന്‍, 8 മെയ് 2019 (16:39 IST)
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന ഭീഷണിയുമായി ഉടമകൾ. തെച്ചിക്കോട്ടുകാവ് രാമചന്ദന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ഒരു പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്നും ഉടമകൾ വ്യക്തമാക്കി. 
 
ക്ഷേത്രോത്സവങ്ങൾ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണ് എന്നും. വാനം വകുപ്പിന്റെ ഗൂഢാലോചനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലാക്കിന് പിന്നിൽ എന്നുമാണ് ആന ഉടമകൾ പ്രധാനമായും ഉന്നയിക്കുന്നത ആരോപണം. അതേസമയം ആന ഉടമകളുടെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു.     
 
പ്രശ്നത്തിൽ പരിഹാരം കാണുന്നതിന് തിരുവാമ്പാടി പാറമ്മേക്കാവ് ദേവസ്വങ്ങൾക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മത്രി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഉത്സവത്തിൽ ഒരു ചടങ്ങിൽ മാത്രമാണ് തെച്ചിക്കോട്ടുകാവ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത്. ഇതിന് അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജി ഹൈക്കോടതി ഈ മാസം 10ന് പരിഗണിക്കും.    
 
അതേസമയം വനം വകുപ്പ് ഒരു ആനയെയും വിലക്കിയിട്ടില്ല എന്ന് വനം മന്ത്രി കെ രാജു പ്രതികരിച്ചു. ആനയുടെ ആരോഗ്യം സംബന്ധിച്ച ആശങ്ക മാത്രമണ് വനം വകുപ്പ് നൽകിയ റിപ്പോർട്ടിൽ ഉള്ളത് എന്നും കെ രാജു പറഞ്ഞു. കളക്ടർ അധ്യക്ഷയായ സമിതിയാണ് ആളുകളുടെ സുരക്ഷ മൻ‌നിർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിൽക്കേർപ്പെടുത്തിയത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article