നോയിഡ: 16കാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേർ ചേർന്ന് നിരന്തരം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. 51 ദിവസത്തോളമാണ് പെൺക്കുട്ടി കൊടും ക്രൂരത നേരിട്ടത്. നോയിഡയിലെ മമുറക്ക് സമീപമാണ് സാംഭവം. 16കാരിയുടെ വീടിന് സാമീപത്ത് താമ.സിച്ചിരുന്ന രൺറ്റ് പേർ ;ചേന്ന് പെൻകുട്ടിയെ അജ്ഞാത സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഏപ്രിൽ 22ന് പ്രതികളുടെ തടവിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി സ്വന്തം വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി മാതാപിതാക്കളോട് വിവരിച്ചു. ഇതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യഘട്ടത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല എന്ന് പെൺക്കുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
വിദ്യഭ്യാസം ലഭിച്ചിട്ടില്ലാത്തതിനാൽ തന്നെ എങ്ങോട്ടേക്കാണ് തട്ടിക്കൊണ്ടുപോയത് എന്ന് പെൺകുട്ടിക്ക് പൊലീസിനോട് വ്യക്തമാക്കാൻ സാച്ചിട്ടില്ല. എന്നാൽ പ്രതികളിൽ രൺറ്റ് പേരെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. 16കാരി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോട്ടു, സൂരജ് എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെത്തിരെ പോക്സോ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല.