50 പുതിയ ഫീച്ചറുകൾ, ആൻഡ്രോയിഡ് Q എത്തിക്കഴിഞ്ഞു !

ബുധന്‍, 8 മെയ് 2019 (16:01 IST)
അങ്ങനെ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന ആൻഡ്രോയിഡ് Q  എന്ന പുതിയ ഓ എസിനെ അവറിപ്പിച്ചു കാഴിഞ്ഞു. ഗൂഗിൾ ഐ ഒ 2019ലാണ് അൻഡ്രോയിഡ് Qവിന്റെ വരവ് ഗൂഗിൾ ലോകത്തെ അറിയിച്ചത്. നിലവിൽ 20 ഡിവൈസുകളിലാണ് അൻഡ്രോയിഡ് Q വിന്റെ ബീറ്റ പതിപ്പ് ലഭ്യമാവുക. ഗൂഗിൾ പിക്സൽ ഫോണുകളിലും വൺപ്ലസ് 6T, റിയൽമി 3 പ്രോ എന്നീ സ്മാർട്ട്‌ഫോണുകളിലും ആൻൻഡ്രോയിഡ് Qവിന്റെ ബീറ്റ പതിപ്പ് ലാഭ്യമാകും.
 
പൂർണാടിസ്ഥാനത്തിൽ സജ്ജമാകുന്നതോടെ അധികം വൈകതെ തന്നെ കൂടുതൽ സ്മാർട്ട്‌ഫോണുകളിൽ ആൻഡ്രോയിഡ് 10Q ലഭ്യമാകും. സുരക്ഷക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന തരത്തിലാണ് ആൻഡ്രോയിഡ് Q നെ ഒരുക്കിയിരിക്കുന്നൽത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആൻഡ്രോയിഡ് 9 പൈയിൽനിന്നും വലിയ വ്യത്യാസങ്ങളൊന്നും അനുഭവപ്പെടില്ല ആൻഡ്രോയിഡ് 10Qൽ. യൂസർ ഇന്റർഫേസിലും ഡിസൈൻ ശൈലികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകില്ലാ എന്നതുകൊണ്ടാണിത്.   
 
എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതക്കും സുരക്ഷക്കും കൂടുതൽ പ്രാധന്യം നൽകുന്ന 50ഓളം പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആൻഡ്രോയിഡ് 10Q എത്തിയിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ഫീച്ചറാണ് ലൊക്കേഷൻ അക്സസ് കൻട്രോൾ, സ്മാർട്ട്ഫോണുകളിലെ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദം കൂടാതെയും ആപ്പുകൾ പ്രവർത്തിപ്പിക്കാത്ത സമയത്തും ലൊക്കേഷൻ വിവരങ്ങൾ ഷെയർ ചെയ്യുന്നത് ചെറുക്കുന്ന സംവിധാനമാണ് ഇത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍