ടാസ്കി വിളിയെടാ..., ഇനി ആർക്കും ടാക്സി വിളിക്കാം! കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി ആദ്യ ഘട്ടത്തിൽ തിരുവന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും

Webdunia
തിങ്കള്‍, 30 ഏപ്രില്‍ 2018 (15:30 IST)
ഊബർ, ഓല തുടങ്ങിയ ഓൻലൈൻ ടക്സികളുടെ മാതൃകയിൽ കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി യാത്രക്കാർക്കായി ഒരുൽങ്ങുന്നു. തൊഴിൽ വകുപ്പിനു കീഴി പ്രവർത്തിക്കുന്ന മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ വാഹന വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി കാറുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തും
 
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിലാവും പദ്ധതി നടപ്പിലാക്കുക. പദ്ധതിയോടുള്ള ആളുകളുടെ പ്രതികരണം അറിഞ്ഞ ശേഷം സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കും തുടർന്ന്‌ എല്ലാ പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിiടുന്നത്. സംസ്ഥാന ആസുത്രണ ബോർഡ് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള പണിപ്പുരയിലാണ് ഇപ്പോൾ.
 
കോഴിക്കൊട്‌ ജില്ലയിൽ പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതിക്ക് പ്രാഥമിക സാംങ്കേതിക സഹായം നൽകും. സർക്കാർ ഓൺലൈൻ ടാക്സി ആ‍രംഭിക്കുന്നതിലൂടെ വിദേശ കമ്പനികളിൽ നിന്നും ടാക്സി ഡ്രൈവർമാർ നേരുടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article