ഇനി വെറുതെ നോക്കി നിന്നാൽ കൂലിയില്ല; നോക്കുകൂലി സംസ്ഥാനത്ത് ഇനിമുതൽ ജാമ്യമില്ലാകുറ്റം

തിങ്കള്‍, 30 ഏപ്രില്‍ 2018 (14:07 IST)
സംസ്ഥാനത്ത് നാളെ മുതൽ നോക്കുക്കൂലി വാങ്ങുന്നത് ജാമ്യമില്ലാ കുറ്റമാകും സംസ്ഥാന സർക്കാർ ഇതിനായ് വരുത്തിയ നിയമ ഭേതഗതിക്ക് ഗവർണ്ണർ അംഗീകാരം നൽകി. സംസ്ഥാനത്തെ നോക്കുകൂലി  സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കും എന്ന്‌ സർക്കാർ നേരത്തെ വ്യകതമാക്കിയിരുന്നു. ഇതാണ് തൊഴിലാളി ദിനത്തിൽ തന്നെ സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. ചുമട്ടു തൊഴിലാളി നിയമത്തിലെ ഒൻപതാം വകുപ്പിലാണ് ഭേതഹതി കൊണ്ടുവന്നിരിക്കുന്നത്. 
 
നോക്കുകൂലി വാങ്ങുന്നത് ജാമ്യമില്ല കുറ്റമാകി നിയമം ഭേതഗതി ചെയ്യും എന്ന്‌ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തെ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. തൊഴിലാളികൾ അമിത കൂലി വാങ്ങിയാൽ തൊഴിൽ വകുപ്പിനെ അറിയിക്കിണം. അധികമായി വാങ്ങിയ തുക സർക്കാർ തിരികെ വാങ്ങി നൽകും. ഇത്തരം സാഹചര്യങ്ങളിൽ ബന്ധപ്പെട്ട തൊഴിലാളിയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനും നിയമം ഭേതഗതി അനുവാദം നൽകുന്നുണ്ട്.
 
കയറ്റിറക്ക് ജോലികൾക്ക് അംഗീകൃത തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തണാം എന്നാൽ ഇതി സർക്കാർ നിശ്ചയിച്ചിരിക്കുന്ന വേതനം മാത്രമേ നൽകാവു. എന്നാൽ പ്രത്യേക പരിശിലനം നേടിയവർക്ക് മാത്രം ചെയ്യാനാ‍വുന്നതും യന്ത്ര സഹായം ആവശ്യമായ സാഹചര്യങ്ങളിലും സ്വന്തം നിലയിൽ തൊഴിലാളികളെ കൊണ്ടുവരാനും നിയമ ഭേതഗതി അനുവാദം നൽകുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍