പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ടുരുണ്ടു, ഭിത്തിയ്ക്കും ജീപ്പിനും ഇടയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Webdunia
ചൊവ്വ, 9 ഫെബ്രുവരി 2021 (08:44 IST)
കൊല്ലം: വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് ഉരുണ്ട് ഭിത്തിയ്ക്കും ജീപ്പിനും ഇടയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം ഉണ്ടായത്. കിളിമാനൂർ പുളിമാത്ത് പുത്തൻവീട്ടിൽ സോമന്റെ ഭാര്യ സുഭദ്ര (57) യാണ് മരിച്ചത്. വിലങ്ങറയിൽ മകളുടെ ഭർതൃവീട്ടിൽ ഗെയ്റ്റിന് മുന്നിൽ ബന്ധുക്കളുമായി സുഭദ്ര സംസാരിച്ചുനിൽക്കുകയായിരുന്നു. ജിപ്പ് പിന്നോട്ട് വരുന്നത് കണ്ട് ഓടി മറ്റൊരു വീട്ടിലേയ്ക്ക് കയറാൻ ശ്രമിച്ചു എങ്കിലും ഇതിനിടയിൽ ജീപ്പിനും ഭിത്തിക്കുമിടയിൽ ഞെരുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article