ഇനി 'ഇ-റേഷൻ' കാർഡിന്റെ കാലം: സ്വയം പ്രിന്റെടുത്ത് ഉപയോഗിയ്ക്കാം !

ചൊവ്വ, 9 ഫെബ്രുവരി 2021 (08:21 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകളും ന്യു ജനറേഷൻ ആവുകയാണ്. ഉപയോക്താക്കൾക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിയ്ക്കാവുന്ന ഇ-റേഷൻ കാർഡ് പദ്ധതിയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. മന്ത്രി പി തിലോത്തമനാണ് ഇ-റേഷൻ കാർഡ് പദ്ധതി ഉദ്ഘാടനം ചെയ്യുക. അപേഷ നൽകിയാൽ റേഷൻ കാർഡ് ഇ-ആധാർ മാതൃകയിൽ സ്വയം പ്രിന്റെടുത്ത് ഉപയോഗിയ്ക്കാനാകും. നാഷ്ണണൽ ഇഫോമാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തൊടെയാണ് സംസ്ഥാന സർക്കാർ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നത്. 
 
ഓൺലൈനായി നൽകുന്ന അപേക്ഷയിൽ താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകുന്നതോടെ പിഡിഎഫ് ഫയലായി ഇ-റേഷൻ കാർഡ് അക്ഷയ ലോഗിൻ വഴിയോ, ഉപയോക്താക്കളുടെ സിറ്റിസൺ ലോഗിൻ വഴിയോ ലഭിയ്ക്കും. ഇ-റേഷൻ കാർഡ് തുറക്കുന്നതിനായുള്ള പാസ്‌വേർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ആയിൽ ലഭിയ്ക്കുകയും ചെയ്യും. https://civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇ-റേഷൻ കാാർഡിന് അപേക്ഷിയ്ക്കാം. ഇ- ട്രഷറി സംവിധാനത്തിലൂടെ ഫീസ് അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍