കുട്ടികളെ ഇടകലരാൻ അനുവദിക്കരുത്, സ്കൂളുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു
തിങ്കള്‍, 8 ഫെബ്രുവരി 2021 (18:47 IST)
സ്കൂളുകളിലെ കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. മലപ്പുറത്തെ രണ്ട് സ്കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.
കുട്ടികളെ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയക്ടറേറ്റ് അറിയിച്ചു. കഴിവതും ഒരു ബഞ്ചിൽ ഒരു കുട്ടിയെന്ന നിർദ്ദേശം പാലിക്കണമെന്നും നിർദേശമുണ്ട്. അധ്യാപകർക്കാണ് ഇക്കാര്യത്തിൽ ചുമതല.
ഇന്നലെ മലപ്പുറം മാറഞ്ചേരി സ്കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലുമാണ് കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്‌തത്.അധ്യാപകരിലും വിദ്യാർത്ഥികളും അടക്കം 256 പേർക്കാണ് ഈ സ്കൂളുകളിൽ കൊവിഡ് സ്ഥിരീകരിച്ചത്.