പ്രണയം നടിച്ച് മോഷണം, പ്രതി പോലീസ് പിടിയില്‍

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (11:02 IST)
പ്രണയം നടിച്ച് യുവതിയുടെ മൊബൈല്‍ ഫോണും പൈസയും കവര്‍ന്ന കേസിലെ പ്രതി ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി കുമരങ്കരി ആറുപറയില്‍ വീട്ടില്‍ രാജീവ് എന്‍.ആര്‍ (31) ആണ് പ്രതി. 18000 രൂപ വില വരുന്ന മൊബൈല്‍ ഫോണും 2000 രൂപയും ആണ് ഇക്കഴിഞ്ഞ 21ന് ഇയാള്‍ കവര്‍ന്നത്.
 
തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നേഴ്‌സായി ജോലി ജോലി ചെയ്തു വരികയാണ് യുവതി. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ യുവതിക്കാണ് പണവും മൊബൈല്‍ ഫോണും നഷ്ടമായത്. വീട്ടിലേക്ക് പോകാനായി ബസ് കാത്തിരുന്ന സമയത്താണ് പ്രതി യുവതിയെ തിരുവല്ല ബസ്റ്റാന്‍ഡില്‍ വിടാം എന്ന് പറഞ്ഞ കാറില്‍ കയറ്റിയത്. 
 
കാറിന്റെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് തിരുവല്ലയില്‍ പിണക്കാതെ തന്ത്രപൂര്‍വ്വം കാറില്‍ ചുറ്റിയടിച്ചും പ്രണയം നടിച്ചും ആണ് ഫോണും പണവും കയ്യിലാക്കിയത്. പിന്നീട് യുവതിയെ ടൗണില്‍ ഇറക്കിവിട്ട് കാറുമായി രക്ഷപ്പെടുകയായിരുന്നു പ്രതി.  
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article