താമരശേരി ചുരത്തിലൂടെയുള്ള യത്രാ നിരോധനം കളക്ടർ പിൻ‌വലിച്ചു; ഇനി ചരക്കു ലോറികൾക്ക് ചുരത്തിലൂടെ യാത്രചെയ്യാം

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (18:21 IST)
താമരശേരി: കോഴിക്കോട് താമരശേരി ചുരത്തിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് കളക്ടർ താൽകാലികമായി പിൻ‌വലിച്ചു. ടൂറിസ്റ്റ് ബസ്സുകൾക്ക് അടക്കം ഇനി ചുരത്തിലൂടെ സഞ്ചരിക്കാം എന്ന് കലക്ടർ അറിയിച്ചു.
 
കഴിഞ്ഞ ജൂൺ പതിനാലിനുണ്ടായ ശക്തമായ മഴയിൽ ചുരത്തിൽ ചിപ്പിലിത്തോടിനു സമീപത്ത് റോഡ് അപകടകരമായി ഇടിഞ്ഞതിനെ തുടർന്ന് ചുരംവഴിയുള്ള യാത്ര കലക്ടർ പൂർണമായും നിരോധിച്ചിരുന്നു. പിന്നീട് താൽകാലികമായ പുനസ്ഥാപിച്ച  റോഡിലൂടെ കെ എസ് ആർ ടി സിക്കും ചെറുവാഹനങ്ങൾക്കും മാത്രമാണ് യാത്രാനുമതി നൽകിയിരുന്നത്.
 
ചുരത്തിലെ ഇടിഞ്ഞ ഭാഗം പുനസ്ഥാപിച്ചതിനെ തുടർന്നാണ്. 15 ടൺ മൊത്തഭാരമുള്ളതും 6 ചക്രത്തിൽ കൂടുതലുള്ളതുമായ വാഹനങ്ങൾ കടത്തിവിടാൻ കളക്ടർ അനുമതി നൽകിയത്. ഇതോടെ വയനാട്ടിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്കും ചുരത്തിലൂടെ യാത്ര ചെയ്യാ‍നാകും. 

അനുബന്ധ വാര്‍ത്തകള്‍

Next Article