കളിച്ചുകൊണ്ടിരിരുന്ന കുഞ്ഞിന്റെ തലയില്‍ ടെലിവിഷന്‍ വീണു കുഞ്ഞു മരിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് കാഞ്ഞങ്ങാട് സൌത്ത് കൊവ്വല്‍ സ്റ്റോറിലെ കെ.പി.ഉണ്ണികൃഷ്ണന് - വിദ്യ ദമ്പതികളുടെ മകന് അര്‍ണവ് എന്ന ഒരു വയസുള്ള കുഞ്ഞാണു മരിച്ചത്. എറണാകുളത്തെ താമസസ്ഥലത്തായിരുന്നു സംഭവം.
കുഞ്ഞ് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചു നിന്നപ്പോള്‍ ടെലിവിഷന്‍ കുഞ്ഞിന്റെ തലയിലൂടെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.