സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഭക്ഷണം വിതരണം ചെയ്യില്ല

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (15:33 IST)
സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഭക്ഷണം വിതരണം ചെയ്യില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ശമ്പള വര്‍ദ്ധന ഉള്‍പ്പെടെ നാളുകളായി തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി എന്നീ തൊഴിലാളി യൂണിയനുകളാണ് പണിമുടക്ക് തുടങ്ങിയത്.
 
ശമ്പളം വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗ്യാരണ്ടിയായി 1250 രൂപ നല്‍കുക. ലൊക്കേഷന്‍ മാപ്പില്‍ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ചത്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ ഭക്ഷണവിതരണം നടത്തില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article