റാന്നി അമ്പാടി കൊലക്കേസിലെ മൂന്ന് പ്രതികളും പിടിയിലായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (15:23 IST)
ambadi
റാന്നി അമ്പാടി കൊലക്കേസിലെ മൂന്ന് പ്രതികളും പിടിയിലായി. എറണാകുളത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. റാന്നി ബീവറേജിന് മുന്നിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഗുണ്ടാസംഘം അമ്പാടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം ശേഷം പ്രതികള്‍ എറണാകുളത്തേക്ക് കടക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു നടുറോഡില്‍ കൊലപാതകം നടന്നത്. 
 
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് റാന്നിയില്‍ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന് മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ സംഘവുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. പിന്നീട് മന്ദമരുതിയില്‍ വച്ച് ഏറ്റുമുട്ടാം എന്ന വെല്ലുവിളി ഉണ്ടായി. ശേഷം അമ്പാടിയും സഹോദരങ്ങളും ആദ്യം കാറില്‍ സ്ഥലത്തെത്തുകയായിരുന്നു. അമ്പാടി കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ മറ്റൊരു കാറിലെത്തിയ സംഘം അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തിലൂടെ വാഹനം കയറ്റുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍