തിരുവനന്തപുരത്ത് കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തി. തലസ്ഥാനത്തെ ജിജി ആശുപത്രിയിലാണ് സംഭവം. മാലി ദ്വീപ് സ്വദേശിയായ മറിയം ഹംദയുടെ (12) ശസ്ത്രക്രിയയാണ് മാറിയത്. ഇന്നലെ രാത്രിയാണ് സംഭവം.
ഇടത് കാല്‍ മുട്ടിന് പകരം വലത് കാല്‍മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രീയ കഴിഞ്ഞ് കുട്ടിയെ പുറത്ത് എത്തിച്ചപ്പോഴാണ് ബന്ധുക്കള്‍ക്ക് കാര്യം വ്യക്തമായത്.
കാല് മാറിയാണ് ശസ്‌ത്രക്രീയ നടത്തിയതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍
അബദ്ധം പറ്റിയതാണെന്നായിരുന്നു മറുപടി. കുട്ടി ഇപ്പോള്‍ ഐസിയുവിലാണ്.
പൊലീസില്‍ പരാതി നല്‍കിയ കുട്ടിയുടെ മാതാപിതാക്കള്‍ ആരോഗ്യവകുപ്പിനടക്കം പരാതി നല്‍കാനാണ് ഒരുങ്ങുന്നത്.
കസേരയില്‍ കാലിടിച്ചതിനെ തുടര്‍ന്ന് കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇതേസമയം, സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.