ദിലീപ് കൊടുത്തത് നല്ല പണി തന്നെ, ഇതിൽ കൂടുതത് നാണക്കേട് വേറെ എന്തുണ്ട്? അമ്മയ്ക്കെതിരെ കന്നഡ സിനിമലോകം

ഞായര്‍, 1 ജൂലൈ 2018 (17:29 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപണവിധേയനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ കന്നഡ സിനിമാ ലോകം. കേസിൽ കുറ്റവിമുക്തനാകും വരെ ദിലീപിനെ പുറത്ത് നിര്‍ത്തണമെന്ന് കന്നഡ സിനിമാ സംഘടനകളായ കെ.എഫ്.ഐ, എഫ്.ഐ.ആര്‍.ഇ എന്നിവ ആവശ്യപ്പെട്ടു. 
 
ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് 50 കന്നഡ സിനിമ പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ചു. നടന്‍ പ്രകാശ് രാജും കവിതാ ലങ്കേഷും അടക്കമുള്ള കന്നഡ സിനിമാ പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. 
 
അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് മറാഠി സിനിമാ സംഘടനകളും അമ്മയ്ക്ക് കത്തയച്ചേക്കുമെന്ന് സൂചനയുണ്ട്.  കേസിന്റെ വിചാരണ പോലും തുടങ്ങുന്നതിന് മുന്‍പ് ഇക്കഴിഞ്ഞയാഴ്ച ദിലീപിനെ അമ്മയിലേക്ക് വീണ്ടും തിരിച്ചെടുക്കുകയായിരുന്നു. 
 
അമ്മയുടെ നടപടിക്കെതിരെ മലയാള സിനിമയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഇതര സംസ്ഥാന സിനിമാ സംഘടകളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍