പിരിഞ്ഞുപോകാൻ നടിമാർ കാണിച്ച തന്റേടം അഭിനന്ദനീയം, ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല; തുറന്നടിച്ച് മുൻ ജനറൽ സെക്രട്ടറി ടി പി മാധവൻ

ഞായര്‍, 1 ജൂലൈ 2018 (14:50 IST)
അമ്മയിൽ നിന്നും രാജിവച്ച് നടിമാർക്ക് പിന്തുണയുമായി അമ്മയുടെ സ്ഥാപക നേതാവും മുൻ ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ. അമ്മയിൽ നിന്നും രാജിവെക്കാൻ പെൺകുട്ടികൾ കാട്ടിയ തന്റേടം അഭിനന്ദനീയമാണെന്ന് ടി പി മാധവൻ പറഞ്ഞു. ദിലീപിനെതിരെയുള്ള കേസ് ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ തിരിച്ചെടുത്തത് ശരിയായില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
 
2016 വരെ ടി പി മാധവൻ മലയാള സിനിമയിൽ സജീവമായിരുന്നു. പിന്നീട് വാർധക്യ സഹചമായ രോഗങ്ങൾ അലട്ടാൻ തുടങ്ങിയതോടെ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ഇദ്ദേഹം. അമ്മയിൽ നിന്നും ചിലരൊക്കെ വിളിക്കാറുണ്ട് എന്നും 5000 രൂപ മാസം പെൻഷൻ ലഭിക്കുന്നുണ്ടെന്നും ടി പി മാധവൻ പറഞ്ഞു. പത്തനാപുരം ഗാന്ധി ഭവനിലാണ് ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍