ചേർത്തല സ്വദേശിയായ ഒരു യുവാവ് തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്ന ചിത്രമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് കാണിച്ച് ബ്ലാക്മെയിൽ ചെയ്ത് 70,000 രൂപ തട്ടിയെടുത്തതായുമാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതേ തുട്രർന്ന് ബിരുദ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
യുവതിയുടെ മൊഴിയിൽ വൈരുദ്യങ്ങൾ കണ്ടെത്തിയതോടെ സൈബർ സെല്ലിന്റെ നേത്രുത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൾലി വെളിച്ചത്തായത്. പറവൂരിൽ ഒരു ബന്ധു വീട്ടിൽ താമസിച്ചിരുന്നപ്പോൾ യുവതി ബന്ധുവിന്റെ ഏ ടി എം കാർഡ് ഉപല്യോഗിച്ച് 70,000 രൂപ തട്ടിടുത്തിരുന്നു. ഇതിൽ നിന്നും രക്ഷപ്പെടാനാണ് വ്യാജ കേസുണ്ടാക്കിയത് എന്ന് പൊലീസ് പറയുന്നു. തെറ്റായ വിവരങ്ങളാണ് യുവാവിനെ കുറിച്ച് പൊലീസിന് നൽകിയത് എന്ന് ഇവർ സമ്മതിച്ചു.