ഇനി ബിവറേജസ് കോർപ്പറേഷനിലെ വിലയേറിയ താരം ‘ഗ്ലെൻഫിഡിഷ്‘

ഞായര്‍, 1 ജൂലൈ 2018 (13:07 IST)
സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നാളെ മുതൽ വിദേശ നിർമ്മിത മദ്യം വി‌ൽ‌പനക്കെത്തും. ഇതിനായുള്ള വിലവിവരപ്പടിക തയ്യാറായി. ഗ്ലെൻഫിഡിഷ് സിംഗിൾ മാൾട്ട് വിസ്കിയാണ് ഇനി ബിവേറേജസ് കോർപ്പറേഷനിലെ ഏറ്റവും വില കൂടിയ മദ്യം 57,710 രൂപയണ് ഇതിന്റെ വില 
 
17 കമ്പനികളിൽ നിന്നുമായി 147 ഇനം വിദേശ നിർമിത മദ്യമാണ് കോർപ്പരേഷൻ ഔട്ട്‌ലെറ്റുകളിൽ എത്തിക്കുന്നത്.ജോണിവാക്കർ ബ്ലൂ ലേബൽ, റെമി മാർട്ടി അടക്കമുള്ള ടോപ്പ് ബ്രാന്റുകൾ ബിവറേജസ് കോർപ്പറേഷൻ വി‌ൽപ്പനക്കെത്തിക്കും. അതേ സമയം വിദേശ മദ്യം ഇറക്കുമതി നടത്താനുള്ള അനുമതി ലഭിക്കാനുള്ളതിനാൽ വിൽ‌പന തുടങ്ങുന്നത് ചിലപ്പോൾ വൈകിയേക്കും.
 
വിദേശ നിർമ്മിത മദ്യം എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത് എങ്കിലും സ്റ്റോക്ക് വരുന്നതിന് അനു സരിച്ച് ആദ്യം സൂപ്പർ മാർക്കറ്റുകളിലാവും വി‌ൽ‌പന ആരംഭിക്കുക എന്ന് ബിവറേഹസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എച്ച് വെങ്കിടേഷ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍