നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും

ശ്രീനു എസ്
ബുധന്‍, 28 ജൂലൈ 2021 (08:44 IST)
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറയുന്നത്. 
 
2015 ല്‍ അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണത്തെ തടസപ്പെടുത്താന്‍ ഇപ്പോഴത്തെ ഭരണപക്ഷമായ പ്രതിപക്ഷം ശ്രമിച്ചത് കയ്യാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. നിയമസഭാ ചരിത്രത്തില്‍ തന്നെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു അത്. പൊതുമുതല്‍ ജനപ്രതിനിധികള്‍ നശിപ്പിച്ചു. നേരത്തേ കേസ് അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിന്റെ താല്‍പര്യം എന്താണെന്ന് കോടതി ചോദിച്ചിരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എന്നിവരും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article