പീഡിപ്പിച്ചശേഷം ശിക്ഷ കഴിഞ്ഞ് ഇരയായ യുവതിയെ വിവാഹം കഴിച്ചു; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന പ്രതികാരം

ശ്രീനു എസ്

ചൊവ്വ, 27 ജൂലൈ 2021 (19:57 IST)
പീഡിപ്പിച്ചശേഷം ശിക്ഷ കഴിഞ്ഞ് ഇരയായ യുവതിയെ വിവാഹം കഴിച്ചയാള്‍ വീണ്ടും ജയിലിലായി. ദില്ലി സ്വദേശിയായ രാജേഷ് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. നേരത്തേ വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് തീഹാര്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇയാള്‍ ഇറങ്ങുകയും ഡിസംബറില്‍ യുവതിയെ വിവാഹം കഴിക്കുകയുമായിരുന്നു.
 
എന്നാല്‍ ഇയാള്‍ പക തീര്‍ക്കുകയായിരുന്നു. നിസാരകാര്യങ്ങള്‍ക്കു വരെ യുവതിയെ ഇയാള്‍ ഉപദ്രവിച്ചു. പിന്നീട് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ജൂണ്‍ 15ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നൈനിറ്റാളില്‍ നിന്ന് 13 കിലോ മീറ്റര്‍ അകലെയുള്ള ഗുഹയില്‍ നിന്ന് യുവതിയുടെ ശവശരീരം ലഭിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍