ബണ്ടിച്ചോര്‍ മോഷ്‌ടാവല്ല, അദ്ദേഹം സിനിമ നടനെന്ന് അഭിഭാഷകന്‍; ഞെട്ടിത്തരിച്ച് കോടതി

Webdunia
വെള്ളി, 17 മാര്‍ച്ച് 2017 (08:55 IST)
നിരവധി മോഷക്കേസുകളില്‍ പ്രതിയായ ബണ്ടിച്ചോര്‍ കള്ളനല്ലെന്നും സിനിമ നടന്‍ ആണെന്നും പ്രതിഭാഗം അഭിഭാഷകന്‍. സിനിമ നടനും സ്വാകാര്യ ചാനലിന്റെ മത്സര വിജയി കൂടിയാണ് ബണ്ടിച്ചോര്‍ എന്ന ദേവീന്ദ്രര്‍ സിംഗ് എന്ന് വിചാരണ വേളയില്‍ കോടതിയില്‍ വ്യക്തമാക്കി.

ബണ്ടിച്ചോര്‍ പ്രതിയായ മോഷണക്കേസില്‍ തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണ വേളയിലാണ് പ്രതിഭാഗം അഭിഭാഷകന്‍ അത്ഭുതപ്പെടുത്തുന്ന പ്രസ്‌താവന കോടതിയില്‍ നടത്തിയത്.

പട്ടം മരപ്പാലത്ത് വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്തിയ ശേഷം രക്ഷപ്പെട്ട ബണ്ടിച്ചോര്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. കുപ്രസിദ്ധ മോഷ്ടാവെന്ന പേരുള്ള ഇയാള്‍ മോഷണം നടത്തുന്നതില്‍ കാണിക്കുന്ന മിടുക്കും ബുദ്ധിയുമാണ് വാര്‍ത്തകളില്‍ നിറയാന്‍ കാരണമായത്.

എന്നാല്‍, വേണുഗോപാലന്‍ നായരുടെ വീട്ടില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി സിസിടിവി ദൃശ്യങ്ങളില്‍ ഇയാളുടെ ചിത്രം പതിഞ്ഞതാണ് പിടിയിലാകാന്‍ കാരണം.
Next Article