മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്യവെ യുവാവിന് സൂര്യാഘാതമേറ്റു

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ഏപ്രില്‍ 2024 (19:25 IST)
മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്യവെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്കില്‍ ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച തോന്നുകയായിരുന്നു. സൂര്യാഘാതമാണെന്ന് പിന്നീടാണ് വ്യക്തമായത്. കഴുത്തില്‍ രണ്ടിടത്ത് പൊള്ളലേറ്റു.
 
നേരത്തെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീകൃഷ്ണപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വലമ്ബിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിന് സൂര്യാഘാതമേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article