നോക്കുക്കുത്തിയായി തെരെഞ്ഞെടുപ്പ് കമ്മീഷൻ, കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിച്ചു

അഭിറാം മനോഹർ

ശനി, 6 ഏപ്രില്‍ 2024 (11:58 IST)
സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പുകളെ അവഗണിച്ച് ദൂരദര്‍ശന്‍ വിവാദചിത്രമായ കേരള സ്‌റ്റോറി ഇന്നലെ രാത്രി 8ന് സംപ്രേക്ഷണം ചെയ്തു. പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തിരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അവര്‍ ഇടപെടില്ല.
 
സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തെ ദൂരദര്‍ശന്‍ കേന്ദ്രങ്ങളിലേക്ക് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസും സമാനമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതേസമയം സിനിമ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതില്‍ തെറ്റില്ലെന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍