കേരളത്തില്‍ കണ്ടിരിക്കേണ്ട മൂന്ന് പ്രധാന സ്ഥലങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 ഏപ്രില്‍ 2024 (16:06 IST)
മനോഹരമായ സംസ്ഥാനമാണ് കേരളം. കേരളത്തെ സുന്ദരമാക്കുന്ന മൂന്ന് പ്രധാന സ്ഥലങ്ങളെ കുറിച്ചാണ് പറയുന്നത്. അതില്‍ പ്രഥമ സ്ഥാനം മൂന്നാര്‍ ഹില്‍ സ്റ്റേഷനാണ്. ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍ സ്റ്റേഷന്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ വേനല്‍ക്കാല റിസോര്‍ട്ടായിരുന്നു. കൊളോണിയല്‍ ഭൂതകാലത്തിന്റെ മുദ്രകള്‍ ഇംഗ്ലണ്ടിന്റെ കോട്ടേജുകളുടെ രൂപത്തില്‍ മൂന്നാര്‍ പട്ടണത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കന്യകാവനങ്ങള്‍, ഉരുണ്ട കുന്നുകള്‍, പ്രകൃതിരമണീയമായ താഴ്വരകള്‍, നിരവധി അരുവികള്‍, വലിയ വെള്ളച്ചാട്ടങ്ങള്‍, വിശാലമായ തേയിലത്തോട്ടങ്ങള്‍, വളഞ്ഞുപുളഞ്ഞ നടപ്പാതകള്‍ എന്നിവയെല്ലാം മൂന്നാറിലേക്കുള്ള യാത്രക്കാര്‍ക്ക് മികച്ച അവധിക്കാല അനുഭവത്തിന്റെ ഭാഗമാണ്.
 
മറ്റൊന്ന് കോവളം ബീച്ചാണ്. തിരുവനന്തപുരത്താണ് ഇത്. ബീച്ചിലെ ജീവിതം പകല്‍ വൈകി ആരംഭിക്കുകയും രാത്രി വരെ തുടരുകയും ചെയ്യുന്നു. 1930കള്‍ മുതല്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിത്. മറ്റൊന്ന് തോക്കടിയാണ്. വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ് തേക്കടി. തേക്കടിയില്‍ നിലവില്‍ കാണുന്ന തടാകം മുല്ലപ്പെരിയാര്‍ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.
 
മറ്റൊന്ന് കുമരകമാണ്. കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വര്‍ഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍