ഡ്രൈവർ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 25 മാര്‍ച്ച് 2022 (15:36 IST)
കഴക്കൂട്ടം: ലോറി ഡ്രൈവറെ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട തോട്ടപ്പുഴ സ്വദേശി സുജിത് (31) ആണ് കഴക്കൂട്ടത്ത് ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ കാണപ്പെട്ടത്.  

ലോറിയിൽ തന്നെ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിമരിച്ചത്. ഗ്ളാസ് കയറ്റി വന്ന ലോറി ചന്തവിള കിൻഫ്ര പാർക്കിനു സമീപത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് സംഭവം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.

പോലീസ് എത്തി മേൽനടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സുജിത്തിന്റെ വിവാഹം രണ്ട് മാസം മുമ്പായിരുന്നു. ലോറിക്കുള്ളിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article