കുട്ടികളിലെ ആത്മഹത്യ നിരക്ക് കൂടാന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആത്മഹത്യ കൂടുതല്‍ തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, വയനാട് ജില്ലകളിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണവും കൗണ്‍സിലിങ്ങും ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.