കപ്പ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചത്ത് അപ്രതീക്ഷിത പ്രഹരം; ഹൈദരബാദിന്റെ രക്ഷകനായി തവോറ

ഞായര്‍, 20 മാര്‍ച്ച് 2022 (21:29 IST)
Hyderabad FC

ഐ.എസ്.എല്‍. കിരീടം ഉറപ്പിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന് 88-ാം മിനിറ്റില്‍ അപ്രതീക്ഷിത പ്രഹരം. ഹൈദരബാദ് എഫ്.സി.ക്ക് വേണ്ടി സാഹില്‍ തവോറ സമനില ഗോള്‍ നേടി. 68-ാം മിനിറ്റില്‍ മലയാളി താരം കെ.പി.രാഹുലിലൂടെ കേരളം മുന്നിലെത്തിയതാണ്. കിരീടം ഉറപ്പിച്ച് മുന്നേറുന്നതിനിടെ ഹൈദരബാദിന്റെ സമനില ഗോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തി. ഇതോടെ നിശ്ചിത സമയത്ത് 1-1 എന്ന നിലയില്‍ മത്സരം അവസാനിച്ചു. ഫൈനലിന്റെ എക്‌സ്ട്രാ ടൈം പോരാട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍