സ്‌കൂളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍
തിങ്കള്‍, 14 നവം‌ബര്‍ 2022 (09:11 IST)
തിരുവനന്തപുരം: കാട്ടാക്കടയിൽ എയ്‌ഡഡ്‌ സ്‌കൂളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാഭവനിൽ വിജയൻ - ജയശ്രീ ദമ്പതികളുടെ മകൻ നവീൻ എന്ന 24 കാരനാണ് മരിച്ചത്.

മൂന്നു വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഇയാൾ മാസങ്ങൾക്ക് മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സായിലായിരുന്നു. അതിനു ശേഷം അടുത്തിടെയാണ് ഇയാൾ വീണ്ടും ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം അവധി ദിവസമായിരുന്നെങ്കിലും ഇയാളെ നെല്ലിമൂട്ടിലെ വീട്ടിൽ നിന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. അന്വേഷണത്തിന് ശേഷം ഇയാളുടെ പിതാവ് പോലീസിൽ പരാതി നൽകി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ കാട്ടാക്കടയിലാണെന്നു കണ്ടെത്തുകയും പോലീസും സ്‌കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സ്‌കൂളിലെ ഒരു ഒഴിഞ്ഞ മുറിയിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article