പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കിളിമാനൂർ: പതിനെട്ടുകാരനായ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ ഇരട്ടച്ചിറ വട്ടപ്പാറ അഷ്ടമി ഭവനിൽ പരേതനായ തുളസി - സിന്ധു ദമ്പതികളുടെ മകൻ ഷിജുവാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
എസ്.എഫ്.ഐ പഴയകുന്നുമ്മൽ മേഖലാ പ്രസിഡന്റ് കൂട്ടിയാണ് മരിച്ച ഷിജു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവ് ജോലിക്ക് പോയിട്ട് തിരികെ വന്നു വീട് തുറക്കുമ്പോഴായിരുന്നു മരിച്ച വിവരം അറിഞ്ഞത്. അടുക്കളയോട് ചേർന്നുള്ള മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു
ഷിജുവിനെ കണ്ടെത്തിയത്. പ്രണയ നൈരാശ്യമാണ് കാരണം എന്നാണ് സൂചന. കിളിമാനൂർ ഇരട്ടച്ചിറ പെട്രോൾ പമ്പിൽ പാർട്ടി ടൈം ജീവനക്കാരൻ കൂടിയായിരുന്നു ഷിജു. സഹോദരങ്ങൾ സിജു, അഷ്ടമി.