അധ്യാപികയുടെ മരണം: സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍; കേസില്‍ നിര്‍ണായകമായത് ഒരു ഡയറി

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2017 (12:32 IST)
പ്രധാനാധ്യാപിക ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് സഹഅധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് പുത്തനങ്ങാടി പള്ളിപ്പടിയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന കയലുംവക്കത്ത് ഫൗസിയ(29)യാണ് ആത്മഹത്യ ചെയ്തത്.
 
നവംബര്‍ അഞ്ചിനാണ് ഫൗസിയ ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ അധ്യാപകനായ നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസി(36)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഫൗസിയയും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
 
എന്നാല്‍ വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിച്ചു. ഇക്കാര്യം യുവതി മരിച്ചശേഷം ലഭിച്ച ഡയറികളില്‍ നിന്നും കത്തുകളില്‍നിന്നും ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നതായും അബ്ദുള്‍ റഫീഖ് സമ്മതിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article