ഇന്ന് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി; എതിര്‍ത്ത് സി.ഐ.ടി.യു.

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (08:37 IST)
അഖിലേന്ത്യാ പണിമുടക്ക് ഇന്നും തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കാതിരിക്കാന്‍ ഡയസ്‌നോണ്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ജോലിയില്‍ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാരുടെ സംഘടനകള്‍. സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി 12 മണിവരെയാണ് ദ്വിദിന അഖിലേന്ത്യാ പണിമുടക്ക്. കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രഖ്യാപനത്തെ സി.ഐ.ടി.യു. എതിര്‍ത്തു. പണിമുടക്കിനോട് സഹകരിക്കണമെന്ന് സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ത്ഥിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article