സമരക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ തടഞ്ഞിട്ടില്ല. എങ്കിലും യാത്രക്കാര്‍ കുറവാണ്. ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സമരാനുകൂടികള്‍ പ്രകടനവുമായി എത്തുകയായിരുന്നു. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. കേരള സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് ചട്ടത്തിലെ റൂള്‍ 86പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ നീക്കമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.