തിരൂരില്‍ രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (08:21 IST)
തിരൂരില്‍ രോഗിയമായി ജില്ലാ ആശുപത്രിയിലെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. മുത്തൂര്‍ മങ്ങാട് യാസിര്‍ എന്ന 41കാരനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ മൂക്കിന് സാരമായി പരിക്കേറ്റു. പിന്നാലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത്തഞ്ചോളം സമരാനുകൂലികള്‍ ജില്ലാ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപത്തുവച്ച് ആക്രമിക്കുകയായിരുന്നു. ഇയാളെ തുടര്‍ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 
 
അതേസമയം രോഗിക്ക് സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചു. കാസര്‍കോട് കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ വരുമ്പോള്‍ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ചെവിക്കും തലയക്ക്ും പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിയെ മര്‍ദ്ദിക്കുകയും മുഖത്ത് മുളകുപൊടിയെറിയുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article