എട്ട് ദിവസം കൊണ്ട് ഇന്ധനവില വര്‍ധിച്ചത് ആറ് രൂപ ! തീരാദുരിതം

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (08:16 IST)
വാഹനയാത്രക്കാരെ നട്ടംതിരിച്ച് ഇന്ധന വില കുതിക്കുന്നു. പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 74 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയായി ഉയര്‍ന്നു. ഡീസലിന് 96 രൂപ 48 പൈസയായി. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ എട്ട് ദിവസംകൊണ്ട് ആറ് രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article