ജൂലൈ മൂന്ന് മുതൽ ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ അനിശ്ചിതകാല പണിമുടക്കിലേക്ക്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (15:06 IST)
ജൂലൈ മൂന്ന് അർധരാത്രി മുതൽ ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വാഹന തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നിരക്കുകളിൽ പരിഷ്കരിക്കരണം ഉണ്ടാവണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 
 
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളിൽപ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തിൽപ്പരം തൊഴിലാളികൾ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു.
 
കൂടാതെ ടാക്‌സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്‌സ് തീരുമാനം പിൻവലിക്കുക, വർദ്ധിപ്പിച്ച ആർടിഎ ഓഫിസ് ഫീസുകൾ ഒഴിവാക്കുക, മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർവാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്യുക, ഓട്ടോറിക്ഷ ഫെയർമീറ്ററുകൾ സീൽ ചെയ്യുന്ന ലീഗൽ മെടോളജി വകുപ്പ് സീലിങ് ഒരു ദിവസം വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിലും മാറ്റമുണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article