കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുത്തിരുന്ന ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനിനെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നിസഹരത്തെ തുടർന്ന് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കെജ്രിവാളും സംഘവും ലെഫ്റ്റ്നന്റ് ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുന്നത്.
അതേ സമയം അരവിന്ദ് കെജ്രിവാളിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. ഇപ്പോൾ നടത്തുന്നതിനെ സമരം എന്ന് വിളിക്കാനാകില്ലെന്ന് നിരിക്ഷിച്ച കോടതി ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് സമരം നടത്താനാവില്ല എന്ന് വ്യക്തമാക്കി.