കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല ആവശ്യത്തിന് ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുകയാണെന്നും പിയുഷ് ഗോയൽ പറഞ്ഞു. കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് പീയുഷ് ഗോയൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.