തെരുവുനായ്ക്കള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടെ 130 തെരുവുനായ്ക്കളെ കൊന്നുവെന്ന് അവകാശവാദവുമായി മൂവാറ്റുപുഴ സ്വദേശിയായ എം.ജെ. ഷാജി (43).എന്‍ഡിടിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
റിപ്പോര്‍ട്ടില്‍ നായ്ക്കളെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ഓട്ടോറിക്ഷ ഡ്രൈവറായ ഷാജി പറയുന്നു. ഇറച്ചിയില്‍ വിഷം കലര്‍ത്തിയാണ് നായ്ക്കളെ വകവരുത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തി.
ഇയാൾ നായ്ക്കളെ മറവു ചെയ്തിരുന്ന സ്ഥലവും മാധ്യമസംഘത്തെ കാണിച്ചു കൊടുത്തു. സർക്കാരോ പഞ്ചായത്ത് അധികൃതരോ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഷാജി ആരോപിച്ചു