പന്ത്രണ്ടുകാരനായ ബാലനെ രണ്ടാനച്ഛന്‍ കിണറ്റിലെറിഞ്ഞതായി റിപ്പോര്‍ട്ട്. കരിമഠം കോളനി നിവാസി ശരത്തിനെ (30) ഇതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
മലയിന്‍കീഴ് പഴയറോഡ് അഞ്ജിതത്തില്‍ പരേതനായ ജയചന്ദ്രന്‍റെയും രാധികയുടെയും മകന്‍ നന്ദകുമാറിനെയാണ് ശരത് ദേഷ്യത്തില്‍ മര്‍ദ്ദിച്ച് കിണറ്റിലെറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നന്ദകുമാറിന്‍റെ പിതാവ് ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ശരത്തുമായി ഇവരുടെ കുടുംബം അടുത്തത്. എന്നാല്‍ ഭാര്യയും കുട്ടികളുമുള്ള ശരത് വീട്ടിലെത്തുന്നതില്‍ നന്ദകുമാറിന് എതിര്‍പ്പുണ്ടായിരുന്നു. ഇതില്‍ ദേഷ്യമുണ്ടായിരുന്ന ശരത് അടിക്കടി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസവും ശരത് കുട്ടിയെ മര്‍ദ്ദിക്കുകയും പിന്നീട് കിണറ്റില്‍ ഇടുകയുമായിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമ്പാന്നൂര്‍ എസ്.ഐ യെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ശരത് എന്നാണു പൊലീസ് നല്‍കിയ വിവരം. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു.