ഇനിയൊരു ചാരക്കേസ് ചമയ്ക്കാൻ അനുവദിയ്ക്കില്ല, സ്വർണത്തിന് നിറം കാവിയും പച്ചയുമെന്ന് കോടിയേരി

Webdunia
വെള്ളി, 17 ജൂലൈ 2020 (08:43 IST)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിനെ ചാരകേസിനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാാലകൃഷ്ണൻ. ദേശാഭിമായിൽ പ്രസിദ്ധീകരിച്ച് ലേഖനത്തിലാണ് സർക്കാരിനും മുന്നണിയ്കും പ്രതിരോധം തീർത്ത് പാർട്ടി സെക്രട്ടറി രംഗത്തെത്തിയത്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിയ്ക്കില്ല എന്നും, അത്തരം ഒരു അവസ്ഥ ഇന്നുണ്ടാകുമെന്ന് കൊൺഗ്രസ് കരുതേണ്ട എന്നും ലേഖനത്തിൽ പറയുന്നു.
 
പണ്ട് ചാരക്കേസ് ചമച്ച് ഒരു മുഖ്യമന്ത്രിയെ രാജിവപ്പിച്ച അനുഭവം ഉണ്ട്. അത് യുഡിഎഫിലെയും കോൺഗ്രസിലെയും കൊട്ടാര വിപ്ലവങ്ങളുടെ കാലത്തായിരുന്നു, അതിനായി ഒരു സ്ത്രീയെയും, ഐ‌പിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്ര ബിന്ദുവാക്കി കഥകൾ ഉണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലാണ് കെ കരുണാകരൻ രാജിവച്ചത്. അത്തരം ഒരു അവസ്ഥ ഇന്നുണ്ടാകും എന്ന് കോൺഗ്രസ് കരുതേണ്ട. ഇനിയും ഒരു ചരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.
 
കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പരാമർശത്തെയും കോടിയേരി വിമർശിച്ചു. ഇതിനോടകം പുറത്തുവന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത് സ്വർണത്തിന്റെ നിറം കാവിയും പച്ചയുമാണ് എന്നാണ്. കാവി ബിജെപിയെയും, പച്ച ചില തീവ്രവാാദ സംഘടനകളെയും അവരുമായി സഹകരിയ്ക്കുന്ന മുസ്‌ലിം ലീഗിനെയുമാണ് പ്രതിനിധീകരിയ്ക്കുന്നത്. കോടിയേരി ലേഖനത്തിൽ എഴുതി.    

അനുബന്ധ വാര്‍ത്തകള്‍

Next Article