വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മകൾക്കും ഒപ്പം താമസിച്ചിരുന്ന ജയഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ട് കരിമണലിലെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. ഇയാൾക്ക് അനുവദിച്ചിരുന്ന പിസ്റ്റൽ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിയ്ക്കുകയും ചെയ്തു. ജയഘോഷിന്റെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്, സ്വർണം പിടികൂടിയ ദിവസം ഉൾപ്പടെ സ്വപ്ന നിരവധി തവണ ജയഘോഷിനെ വിളീച്ചിരുന്നു. ജയഘോഷിനെ എൻഐഎ കസ്റ്റഡിൽ എടുത്തതായി ബന്ധുക്കൾക്ക് സംശയം ഉണ്ട്. പൊലീസ് കേന്ദ്ര ഏജൻസികളുമായി ആശയവിനിമയം നടത്തുകയാണ്.