എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും

ശ്രീനു എസ്
തിങ്കള്‍, 12 ജൂലൈ 2021 (20:46 IST)
എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പ്രഖ്യാപിക്കുന്നത്. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇക്കുറി ഫലം കാത്തിരിക്കുന്നത്. keralapareekshabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. 
 
സംസ്ഥാനത്തെ ആദ്യത്തെ ഓണ്‍ലൈന്‍ സ്‌കൂളിങ് സംവിധാനത്തില്‍ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഫലം കാത്തിരിക്കുന്നത്. 4,22,226 പേരാണ്എസ്എസ്എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article