ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാറ്റിവെച്ചു. മാർച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ മാർച്ച് 13 മുതൽ 27വരെ നടത്താനാണ് ഇപ്പോഴത്തെ ധാരണ. നിപ്പയും മഴയും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണു തീരുമാനം.
ഇന്ന് ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരീക്ഷ ഏപ്രിലിലേക്ക് മാറ്റിവയ്‌ക്കണമെന്ന ആവശ്യം നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യം യോഗം തള്ളി.
അതേസമയം, പരീക്ഷ മാറ്റുന്നതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കേണ്ടത് സർക്കാരാണ്. നിപ്പ പനിബാധയെ തുടർന്ന് സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ അടച്ചിട്ടതും ശക്തമായ മഴയും മൂലം വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ നഷ്‌ടമായതാണ് പരീക്ഷ നീട്ടിവയ്‌ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.