ഇതാദ്യമായല്ല ബീഹാർ പരീക്ഷ ബോർഡിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. പരമാവധി മാർക്കിനെക്കാൾ അധികം മാർക്ക് നൽകുക, പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളെ പോലും പരീക്ഷ എഴുതിയതായി കാണിച്ച് വിജയിപ്പിക്കുക തുടങ്ങിയ കാര്യങ്ങാൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പരീക്ഷാ ബോർഡിനെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് ഇത് വീണ്ടും ആവർത്തിക്കാൻ കാരണം.