തട്ടിപ്പുകാരെ സംരക്ഷിക്കാൻ എന്ന മട്ടില്‍ എത്തുന്ന ചിലര്‍ എന്നെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും പിഴിയാവുന്ന വെള്ളാനയാണ് കെ എസ് ആര് ടി സി എന്നാണു ചിലരുടെ ധാരണ. ഇത്തരക്കാരെ ഇനി അടുപ്പിക്കില്ല. പിരിച്ചു വിട്ടവര്‍ ആരുടേയും വക്കാലത്തുമായി വന്നിട്ടും കാര്യമില്ലെന്നും. ജോലി എടുക്കുന്നവരും എടുക്കാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് കെ എസ് ആര് ടി സിയിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.