എസ്എസ്എല്‍സി: മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും, പൊതുപരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 16 ഫെബ്രുവരി 2024 (20:35 IST)
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 19ന് ആരംഭിക്കും. 23ന് അവസാനിക്കും. അതേസമയം പൊതുപരീക്ഷ മാര്‍ച്ച് 4ന് ആരംഭിക്കും. മാര്‍ച്ച് 25ന് അവസാനിക്കും. മോഡല്‍ പരീക്ഷ രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മണി മുതല്‍ 3.45 വരെയുമാണ് നടക്കുന്നത്.
 
അതേസമയം പൊതുപരീക്ഷ രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ചിട്ടുണ്ട്. പരീക്ഷകള്‍ ഫെബ്രുവരി 21 ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 26ന് അവസാനിക്കും. രാവിലെ 9.30 മുതലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article