നിര്‍മ്മാണ ചിലവിലെ മൂന്നിലൊന്നും വാങ്ങുന്നത് മമ്മൂട്ടിയും മോഹന്‍ലാലും; 23 സിനിമ നിര്‍മ്മിച്ച താന്‍ ഇപ്പോഴും ധനികനല്ലെന്ന് ശ്രീകുമാരന്‍ തമ്പി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (18:56 IST)
നിര്‍മ്മാണ ചിലവിലെ മൂന്നിലൊന്നും വാങ്ങുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും 23 സിനിമ നിര്‍മ്മിച്ച താന്‍ ഇപ്പോഴും ധനികനല്ലെന്നും എഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. കൂടാതെ മലയാള സിനിമയെ തകര്‍ത്തത് മമ്മൂട്ടി മോഹന്‍ലാലും ചേരുന്ന താരാധിപത്യമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. ആര് സംവിധാനം ചെയ്യുന്നു എന്നതുവരെ സൂപ്പര്‍താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരന്‍ നമ്പി പറഞ്ഞു. താന്‍ സംവിധാനം ചെയ്ത യുവജനോത്സവം എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ നായക സ്ഥാനത്ത് എത്തിയതെന്നും എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
 
മെഗാസ്റ്റാര്‍, സൂപ്പര്‍സ്റ്റാര്‍ എന്നീ പദവികള്‍ പണ്ട് ഇല്ലായിരുന്നുവെന്നും മമ്മൂട്ടിയും മോഹന്‍ലാലും വന്നതിനുശേഷമാണ് ഈ പദവികള്‍ ഉണ്ടായതെന്നും ശ്രീകുമാരന്‍ നമ്പ്യാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article