ആ പേടി ഇനി ഉപേക്ഷിക്കാം, മൊബൈൽ ഫോൺ റേഡിയേഷൻ കാൻസറിന് കാരണമാകില്ലെന്ന് ലോകാരോഗ്യ സംഘടന

അഭിറാം മനോഹർ
ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (18:39 IST)
മൊബൈല്‍ ഫോണിന്റെ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന ധാരണ തെറ്റാണെന്ന് ലോകാരോഗ്യസംഘടനയുടെ റിവ്യൂ റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണുകളുടെ ഉപയോഗം കുത്തനെ കൂടിയിട്ടും ബ്രെയിന്‍, ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നിയോഗിച്ച ഓസ്‌ട്രേലിയന്‍ റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ന്യൂക്ലിയര്‍ സേഫ്റ്റി ഏജന്ദിയുടെ നേതൃത്വത്തില്‍ നടന്ന റിവ്യൂ പരിശോധനയില്‍ വ്യക്തമായത്.
 
1994 മുതല്‍ 2022 വരെയുള്ള കാലഘട്ടങ്ങളില്‍ നടത്തിയ 63 പഠനങ്ങള്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗ സംഘം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇന്നുവരെ ലഭ്യമായതില്‍ ഏറ്റവും സമഗ്രമായ അവലോകനമാണിത്. കേന്ദ്ര നാഡീവ്യൂഹത്തിന്റെ(മസ്തിഷ്‌കം, പിറ്റിയൂട്ടറി ഗ്രന്ഥി,ചെവി ഉള്‍പ്പടെ) ഉമീനീര്‍ ഗ്രന്ഥിയിലെ മുഴകള്‍,ബ്രെയിന്‍ ട്യൂമര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് പഠനം.
 
 കാാന്‍സറും മൊബൈല്‍ ഫോണ്‍ ഉപയോഗവും തമ്മില്‍ ബന്ധമില്ലെന്നാണ് പഠനഠിലെ വിലയിരുത്തല്‍. ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര ആരോഗ്യ സ്ഥാപനങ്ങളും മുന്‍പും മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ ആരോഗ്യ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുന്നതിന് തെളിവുകളില്ലെന്ന് വ്യക്തമാക്കിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article