വയനാടിന് താങ്ങായി ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കി രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (18:13 IST)
വയനാടിന് താങ്ങായി ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കി രാഹുല്‍ ഗാന്ധി. തന്റെ ഒരു മാസത്തെ ശമ്പളമായ 2.3 ലക്ഷം രൂപ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തിരിക്കുകയാണെന്ന് പാര്‍ലമെന്ററി പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്കാണ് രാഹുല്‍ഗാന്ധി സംഭാവന ചെയ്തത്. ദുരിതബാധിതര്‍ക്ക് കോണ്‍ഗ്രസ് 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംരംഭത്തില്‍ രാഹുല്‍ ഗാന്ധിയുടെത് വലിയ സംഭാവനയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു പറഞ്ഞു.
 
വയനാട്ടിലുള്ളര്‍ക്കുണ്ടായ വലിയ നഷ്ടം മറികടക്കാന്‍ നമ്മുടെ സഹായം ആവശ്യമാണ്. ദുരിതബാധിതര്‍ക്കുവേണ്ടിയുള്ള ദുരിതാശ്വാസ പുനരിവാസ സംരംഭങ്ങളെ പിന്തുണയ്ക്കാന്‍ എന്റെ ഈ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരെയും തങ്ങളാല്‍ കഴിയുന്നതെന്തും സംഭാവനയായി ചെയ്യാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി പ്രോത്സാഹിപ്പിക്കുന്നു-രാഹുല്‍ ഗാന്ധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍